Friday, March 29, 2024
spot_img

പുതുച്ചേരി വഴിയടച്ചു!! സമനില വഴങ്ങിയ കേരളം രഞ്ജി ട്രോഫിയിൽ ക്വാട്ടർ കാണാതെ പുറത്ത്;ജാർഖണ്ഡ് ക്വാർട്ടറിൽ

തുതിപേട്ട് : കേരളത്തിന്റെ രഞ്ജി ട്രോഫി ക്വാട്ടർ സ്വപ്‌നങ്ങൾ പുതുച്ചേരി അവസാനിപ്പിച്ചു. പുതുച്ചേരിയോടു സമനില വഴങ്ങിയതോടെ കേരളത്തിന്റെ രഞ്ജി ട്രോഫിയിൽ നിന്ന് പുറത്തായി.എലൈറ്റ് ഗ്രൂപ്പ് സിയിലെ അവസാന പോരാട്ടത്തിൽ നാലാം ദിനം മത്സരം സമനിലയായി.

പുതുച്ചേരി രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 279 റൺസാണെടുത്തത്. സെഞ്ചുറിയുമായി ഓപ്പണർ ജെ.എസ്. പാണ്ഡെയും (212 പന്തിൽ 102), അർധ സെഞ്ചറി നേടി കൃഷ്ണ (83 പന്തിൽ 94)യും പുതുച്ചേരി നിരയിൽ രണ്ടാം ഇന്നിങ്സിൽ തിളങ്ങി. പി.കെ. ദോഗ്രയും അർധ സെഞ്ചറി നേടി. ആദ്യ ഇന്നിങ്സിൽ പുതുച്ചേരി 371 റൺസെടുത്തപ്പോൾ കേരളത്തിന്റെ മറുപടി 286 റൺസിൽ അവസാനിച്ചു.

ലീഡ് നേടിയ പുതുച്ചേരിക്ക് മൂന്നു പോയിന്റും കേരളത്തിന് ഒരു പോയിന്റും ലഭിച്ചു. തുടർന്നാണ് ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ജാർഖണ്ഡ് നോക്കൗട്ടിൽ കടന്നത്. ഏഴു കളികളിൽനിന്ന് ജാർഖണ്ഡിന് 23 പോയിന്റാണുള്ളത്. 35 പോയിന്റുമായി ഒന്നാമതുള്ള കർണാടക നേരത്തേ തന്നെ ക്വാർട്ടറിൽ കടന്നിരുന്നു. മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് 21 പോയിന്റുകളാണുള്ളത്.

Related Articles

Latest Articles