Friday, April 19, 2024
spot_img

പാ​ക്കി​സ്ഥാ​നെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഇ​ന്ത്യ മുന്നോട്ട്; പാ​ക് താ​ര​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​ന്‍ സി​നി​മകളില്‍ വിലക്ക് ഏർപ്പെടുത്തി

ദില്ലി : പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ക്കി​സ്ഥാ​നോ​ടു​ള്ള നി​ലപാട് ക​ടു​പ്പി​ച്ച്‌ ഇ​ന്ത്യ. പാ​ക് സി​നി​മാ താ​ര​ങ്ങ​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ത്യ സ​മ്പൂ​ര്‍​ണ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. ഓ​ള്‍ ഇ​ന്ത്യ സി​നി വ​ര്‍​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പാ​ക് ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ​യോ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യോ ഒ​പ്പം സ​ഹ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ഏ​തെ​ങ്കി​ലും സം​ഘ​ട​ന​ക​ളോ വ്യ​ക്തി​ക​ളോ നി​ര്‍​ബ​ന്ധി​ച്ച​താ​യി പ​രാ​തി ല​ഭി​ച്ചാ​ല്‍ അ​വ​ര്‍​ക്കെ​തി​രെ​യും അ​സോ​സി​യേ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും മ​റ്റെ​ന്തും അ​തി​നു ശേ​ഷ​മേ ഉ​ള്ളു​വെ​ന്നും അ​സോ​സി​യേ​ഷ​ന്‍ കു​റി​പ്പി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related Articles

Latest Articles