Friday, April 19, 2024
spot_img

ഭീ​ക​ര​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന ന​ട​പ​ടി പാ​ക്കി​സ്ഥാ​ന്‍ അവസാനിപ്പിക്കണം; ഇസ്ലാമിക ഭീകരവാദികൾക്ക് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ്

വാ​ഷിം​ഗ്ട​ണ്‍: ഭീ​ക​ര​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന ന​ട​പ​ടി പാ​ക്കി​സ്ഥാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്‌ യു​എ​സ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം പാ​ക്കി​സ്ഥാ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച​ത്. ഭീ​ക​ര​ര്‍​ക്ക് സു​ര​ക്ഷി​ത താ​വ​ളം ഒ​രു​ക്കു​ന്ന​തും അ​വ​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന​തു​മാ​യ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​നോ​ട് യു​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

മേ​ഖ​ല​യി​ല്‍ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​വും കു​ഴ​പ്പ​ങ്ങ​ളും ആ​ക്ര​മ​ണ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​ക് മ​ണ്ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍​ക്കും പി​ന്തു​ണ ന​ല്‍​കു​ന്ന ന​ട​പ​ടി പാ​ക്കി​സ്ഥാ​ന്‍ അ​വ​സാ​നി​പ്പി​ക്ക​ണം- വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി സാ​റാ സാ​ന്‍​ഡേ​ഴ്സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ഈ ​ആ​ക്ര​മ​ണം ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ലു​ള്ള ഭീ​ക​ര​വാ​ദ വി​രു​ദ്ധ സ​ഹ​ക​ര​ണ​ത്തെ​യും ഏ​കോ​പ​ന​ത്തെ​യും ശ​ക്തി​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും സാ​റാ സാ​ന്‍​ഡേ​ഴ്സ് പ്ര​സ്താ​വ​ന​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് (ജെ​ഇ​എം) ഏ​റ്റെ​ടു​ത്തി​രു​ന്നു. പു​ല്‍​വാ​മ ജി​ല്ല​യി​ലെ അ​വ​ന്തി​പോ​ര​യി​ല്‍ സി​ആ​ര്‍​പി​എ​ഫ് സം ​ഘ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ര്‍​ക്ക് ഭീ​ക​ര​ര്‍ ന​ട​ത്തി​യ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 44 ജ​വാ​ന്‍​മാ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ജ​വാ​ന്‍​മാ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സു​ക ള്‍​ക്കു നേ​ര്‍​ക്ക് 350 കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ നി​റ​ച്ച സ്കോ​ര്‍​പി​യോ ഇ​ടി​ച്ചു​ക​യ​റ്റി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ബ​സി​നു നേ​ര്‍​ക്ക് വെ​ടി​വ​യ്പു​മു​ണ്ടാ​യി.

Related Articles

Latest Articles