പുൽവാമയിലെ ഏറ്റുമുട്ടലിൽ ഒരു ജെയ്‌ഷെ തീവ്രവാദിയും കൂടി കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം മൂന്നായി. അതെ സമയം ഏറ്റുമുട്ടലിനിടെ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഇന്ന് പുലർച്ചെയാണ് പുൽവാമയിൽ സൈനികരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായത്. ഏറ്റുമുട്ടലിൽ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന വധിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ സുപ്രധാന പങ്കുള്ള കമ്രാന്‍, ഹിലാല്‍ എന്നീ ജെയ്-ഷെ-മുഹമ്മദ് ഭീകരരെയാണ് വധിച്ചത്. ഭീകരര്‍ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന സ്ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് നേരെ നടന്ന ആക്രമണം ഗൂഢാലോചന ചെയ്തതില്‍ പ്രധാനിയാണ് കൊല്ലപ്പെട്ട കമ്രാന്‍.