Thursday, April 25, 2024
spot_img

വിലകുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കുമെന്ന് പഞ്ചാബ് സർക്കാർ’; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി, അനധികൃത മദ്യ നിർമാണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പാരിതോഷികം

ചണ്ഡീഗഢ്: മദ്യദുരന്തം തടയാൻ വില കുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കണമെന്ന് പഞ്ചാബ് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. ബീഹാറിലെ മദ്യ നിരോധന നിയമം മദ്യ ദുരന്തം തടയുന്നതിൽ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നല്ല മദ്യം കുറഞ്ഞ വിലയിൽ ലഭ്യമാക്കണമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അനധികൃത മദ്യനിർമ്മാണം നടത്തുന്നത് കണ്ടെത്തി നശിപ്പിക്കാൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തെ ശക്തമാക്കിയിട്ടുണ്ടെന്നും മുതിർന്ന അഭിഭാഷകൻ അജിത് സിൻഹ ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.

പഞ്ചാബിലെ എക്സൈസ്, നികുതി വകുപ്പാണ് ഇക്കാര്യം സത്യവാങ്മൂലത്തിൽ പറഞ്ഞത്. വർഷങ്ങളായി സംസ്ഥാന അതിർത്തികളിൽ അനധികൃതമായി മദ്യം വാറ്റി വിൽക്കുന്നത് വ്യാപകമാണ്. ഇത്തരം മദ്യം കുടിക്കുന്നതിനെതിരെയും അതിന്റെ പ്രത്യാഘാതങ്ങൾക്കെതിരെയും സംസ്ഥാനം പൊതുബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും സിൻഹ അറിയിച്ചു. . തരൺ തരൺ, അമൃത്‌സർ, ഗുരുദാസ്പൂർ എന്നിവിടങ്ങളിൽ 2020ലെ മദ്യ ദുരന്തങ്ങളിൽ കുറ്റക്കാരായ മദ്യമാഫിയയ്‌ക്കെതിരെ പഞ്ചാബ് സർക്കറിന്റെ ഭാഗത് നിന്നും കൃത്യമായ നടപടിയുണ്ടായില്ലെന്ന ജസ്റ്റിസ് ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിമർശനത്തെ തുടർന്നാണ് സത്യവാങ്മൂലം നൽകിയത്.അനധികൃത മദ്യ നിർമാണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പാരിതോഷികം നൽകുമെന്നും സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി

Related Articles

Latest Articles