Friday, April 19, 2024
spot_img

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന ചിത്രം’പുഴു’;ചിത്രീകരണം തുടങ്ങി

കൊച്ചി: മമ്മൂട്ടിയും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ‘പുഴു’വിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജയാണ് ഇന്ന് എറണാകുളത്ത് നടന്നത്. നവാഗതയായ റത്തീന ഷര്‍ഷാദാണ് സംവിധായിക .വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും, സിന്‍-സില്‍ സെല്ലുല്ലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജും ചേര്‍ന്നാണ് നിര്‍മാണവും വിതരണവും.
കോവിഡിന്റെ സാഹചര്യത്തില്‍ വേണ്ടത്ര മുന്‍കരുതലുകളോടെ പുനരാരംഭിക്കുന്ന ഷൂട്ട് സിനിമ മേഖലയ്ക്കു പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ വനിതാ ദിനത്തില്‍ പുറത്തിറങ്ങിയ പുഴുവിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സിനിമയ്ക്കു അകത്തും പുറത്തുമുള്ള നിരവധി താരങ്ങളും, പ്രമുഖ വ്യക്തിത്വങ്ങളും അവരുടെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു.

വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമായതു കൊണ്ട് തന്നെ മമ്മൂട്ടി അഭിനേതാവായും വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവയും എത്തുന്ന ആദ്യ ചിത്രം കൂടിയാവും പുഴു. പാര്‍വ്വതി തിരുവോത്തും മമ്മൂട്ടിയും അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ആഷിഖ് അബു, അമല്‍ നീരദ് തുടങ്ങി ഒരു പിടി മികച്ച സംവിധായകരെ മലയാള സിനിമയ്ക്കു സമ്മാനിച്ച മമ്മൂട്ടി മൂന്നിലധികം ഭാഷകളില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു സംവിധായികയെ കൂടി സമ്മാനിക്കുകയാണ്.
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ആശ കേളുണ്ണി ഉള്‍പ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു മലയാള സിനിമയില്‍ സജീവ സാന്നിധ്യം ആയ രതീനയുടെ സംവിധായികയായുള്ള അരങ്ങേറ്റമാണ് ഈ ചിത്രത്തിലൂടെ കുറിക്കുന്നത്. മമ്മൂട്ടി, പാര്‍വ്വതി എന്നിവരെ കൂടാതെ മികച്ച ഒരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പേരന്‍മ്പ്, കര്‍ണ്ണന്‍, അച്ചം എന്‍മ്പതു മതമേയ്യടാ, പാവ കഥൈകള്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ്. ഉണ്ട എന്ന സിനിമ സമ്മാനിച്ച ഹര്‍ഷദിന്റെതാണ് കഥ.തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ഷറഫുവും , സുഹാസും, ഹര്‍ഷാദും ചേര്‍ന്നാണ്. റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് പുഴുവിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എഡിറ്റ് – ദീപു ജോസഫ്, സംഗീതം – ജെയ്കസ് ബിജോയ്.

ബാഹുബലി, പ്രേതം -2, മിന്നല്‍ മുരളി എന്നീ സിനിമകള്‍കളിലൂടെ പ്രശസ്തനായ മനു ജഗദാണ് പുഴുവിന്റെ ആര്‍ട്ട് നിര്‍വ്വഹിക്കുന്നത്.

Related Articles

Latest Articles