Thursday, April 25, 2024
spot_img

സഹോദരബന്ധത്തിന്റെ ഹൃദയ സ്പർശിയായ കഥ; പ്രേക്ഷക മനസ്സിൽ ഇടംനേടി ‘പ്യാലി’

അഞ്ചു വയസുകാരി പ്യാലിയുടേയും അവളുടെ സഹോദരന്‍ സിയയുടേയും മനോഹരമായ കഥയാണ് ‘പ്യാലി’ എന്ന ചിത്രം നമ്മുക്കായി നല്‍കുന്നത്. രണ്ട് മണിക്കൂറോളം നീളുന്ന ചിത്രത്തിന് ബബിതയും റിന്നും ചേര്‍ന്നാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് നേടിയ പ്യാലി വെള്ളിയാഴ്ചയാണ് തീയറ്ററില്‍ എത്തിയത്. പ്രേക്ഷകരുടെ മനം നിറയ്ക്കുന്ന ഒരു മനോഹരമായ കാഴ്ചയാണ് ഈ ചിത്രം നല്‍കുന്നത് എന്ന് ആദ്യ കാഴ്ചയില്‍ തന്നെ പറയാന്‍ കഴിയും .

അമ്മയും അച്ഛനും ഒരു കെട്ടിട അപകടത്തില്‍ നഷ്ടപ്പെട്ടവരാണ് പ്യാലിയും അവളുടെ സഹോദരന്‍ സിയയും. പ്യാലിക്ക് വെറും അഞ്ചുമാസം പ്രായമുള്ളപ്പോഴാണ് കശ്മീരില്‍ നിന്നും കേരളത്തില്‍ എത്തിയ അവളുടെ അച്ഛനും അമ്മയും മരിക്കുന്നത്. ഇപ്പോള്‍
പ്യാലിക്ക് എല്ലാം അവളുടെ സഹോദരനാണ്. ട്രാഫിക്ക് ബ്ലോക്കുകളില്‍ സാധനങ്ങള്‍ വിറ്റാണ് പ്യാലിക്ക് ആഹാരത്തിനുള്ള വക അവളുടെ സഹോദരന്‍ സിയ കണ്ടെത്തുന്നത്. പ്രതികൂലമായ സാഹചര്യങ്ങള്‍ ഏറെ ചുറ്റും ഉണ്ടായിട്ടും തങ്ങളുടെ ചെറിയ സന്തോഷങ്ങളില്‍ ജീവിതം തള്ളി നീക്കുന്ന സഹോദരനും സഹോദരിക്കും നാളെയെക്കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണ്. അതിനൊപ്പം തന്നെ അത്ഭുതകരമായ കലാ നൈപുണ്യം ഒളിച്ചുവച്ചിട്ടുണ്ട് സിയയുടെ കൈയ്യില്‍ എന്നും വ്യക്തമാകുന്നുണ്ട്.

തങ്ങളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ക്കിടയിലാണ് ജീവിതം എന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ ഈ കൊച്ചു ജീവിതങ്ങള്‍ ഒതുങ്ങുന്നുണ്ട്. എന്നാല്‍ അപ്രതീക്ഷിത സാഹചര്യങ്ങള്‍ ഇവരെ തെരുവിലേക്ക് ഇറങ്ങാന്‍ കാരണമാകുന്നു. എന്നാല്‍ അവിടെ അവര്‍ അതിജീവനത്തിന്‍റെ തുരുത്തിലേക്ക് എങ്ങനെ പല പ്രതിസന്ധികള്‍ കടന്ന് എത്തുന്നു എന്നതാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ സംവിധായകര്‍ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Latest Articles