Friday, March 29, 2024
spot_img

ലോകകപ്പ് വേദികളിലെ മാലിന്യങ്ങളിൽ നിന്ന് ഖത്തര്‍ ഉൽപ്പാദിപ്പിച്ചത് അഞ്ചരലക്ഷം കിലോവാട്ട് വൈദ്യുതി ;ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചത് പന്ത്രണ്ടായിരത്തിലേറെ ജീവനക്കാരെ

ഖത്തര്‍ ലോകകപ്പ് വേദികള്‍ക്ക് സമീപത്തെ മാലിന്യങ്ങൾകൊണ്ട് ഖത്തര്‍ ഉല്‍പ്പാദിപ്പിച്ചത് അഞ്ചരലക്ഷം കിലോവാട്ട് വൈദ്യുതി. ലോകകപ്പിനായൊരുക്കിയ 8 വേദികളിൽ നിന്ന് 2173 ടണ്‍ മാലിന്യമാണ് ലഭിച്ചത്. ഇതില്‍ 28 ശതമാനം ഗ്രീന്‍ എനര്‍ജിയാക്കി മാറ്റി 5.58340 കിലോവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്.
72 ശതമാനം മാലിന്യത്തില്‍ നിന്നും 797 ടണ്‍ ജൈവവളവും ലഭിച്ചു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ നടക്കുകയായിരുന്നു. ഈ സമയത്ത് ഖത്തറില്‍ നിന്നും അഞ്ചര ലക്ഷത്തോളം ടണ്‍ മാലിന്യമാണ് ലഭിച്ചത്.

പന്ത്രണ്ടായിരത്തിലേറെ ജീവനക്കാരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചത്. പേപ്പര്‍, കാര്‍ഡ്ബോര്‍ഡ്, പ്ലാസ്റ്റിക്, മെറ്റല്‍, ഗ്ലാസ് എന്നിവയായി 1129 ടണ്‍ മാലിന്യമാണ് ലഭിച്ചിരുന്നു . ഇതെല്ലാം ഫാക്ടറികളില്‍ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നു. പന്ത്രണ്ടായിരത്തിലേറെ ജീവനക്കാരെയും 1627 ട്രക്കുകളുമാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമായി നിയോഗിച്ചിരുന്നത്.

Related Articles

Latest Articles