Saturday, April 20, 2024
spot_img

കോവിഡ് ഭീതി: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണാടകയില്‍ ക്വാറന്റൈന്‍

മൈസൂരു: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി കര്‍ണാടക. സംസ്ഥാനത്ത് നിന്നെത്തുന്ന വിദ്യാർത്ഥികളിൽ കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം എടുത്തത്. കോളേജുകളില്‍ കര്‍ശന നിയന്ത്രണങ്ങളിലേക്കാണ് കര്‍ണാടക കടക്കുന്നത്.

ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കൊവിഡില്ല സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. ഇനി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ക്വാറന്റൈനിൽ കഴിയേണ്ടിവരും. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. കൂടാതെ ക്യാമ്പസുകളിൽ കൂട്ടംകൂടാൻ അനുവദിക്കില്ല.

അതേസമയം മൈസൂരുവിലും രണ്ട് നഴ്‌സിംഗ് കോളേജുകളിലുമായി 62 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലനഹള്ളിയിലെ കാവേരി നഴ്‌സിംഗ് കോളേജിലും, ബന്നിമണ്ഡപയിലെ സെന്റ് ജോസഫ് നഴ്‌സിംഗ് കോളേജിലുമാണ് ഈ 62 കേസുകൾ. ആവശ്യമായ നടപടികൾ സ്വീകരിച്ചവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ബെംഗളൂരുവിലെത്തിയ കൊവിഡ് സ്ഥിരീകരിച്ച ആഫ്രിക്കൻ സ്വദേശികൾക്ക് അത് ഒമ്രികോൺ വകഭേദമല്ലെന്ന് പരിശോധനയിൽ വ്യക്തമായി.

Related Articles

Latest Articles