Tuesday, April 23, 2024
spot_img

രാജസ്ഥാനിൽ വീണ്ടും ആശങ്ക; ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു, അതീവ ജാഗ്രതയിൽ സംസ്ഥാനം

രാജസ്ഥാനിലെ ജയ്പൂരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്.
നവംബര്‍ 25 ന് എത്തിയ ഇവര്‍ ചടങ്ങില്‍ പങ്കെടുത്തത് നവംബര്‍ 28 നാണ്. ഇതോടെ കൂടുതല്‍ പേരുടെ സാംപിളുകള്‍ ശേഖരിച്ചതായി രാജസ്ഥാന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.

രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ 21പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ബെംഗളുരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കൂടുതല്‍ പരിശോധന ഫലങ്ങള്‍ ഇന്ന് പുറത്ത് വരും. മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളിലും നിരവധി പേര്‍ വിദേശത്ത് നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച്‌ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടാകുന്ന ജനക്കൂട്ടം ഒഴിവാക്കാന്‍ പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്ന നടപടിയും തുടരുകയാണ്. രാജ്യത്തെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയം വീണ്ടും യോഗം ചേരും.

Related Articles

Latest Articles