കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ‌്പ് കേസില്‍ അധോലോക നായകന്‍ രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി ക്രൈം ബ്രാഞ്ച‌് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന‌് (ഐബി) കത്ത‌് നല്‍കി. ബ്യൂട്ടി പാര്‍ലര്‍ വെടിവയ‌്പ‌് കേസില്‍ പൂജാരിയുടെ പങ്ക‌് കണ്ടെത്തിയതിനാലാണ‌് അന്വേഷണത്തിന്റെ ആദ്യപടിയായാണ് രവി പൂജാരിയെ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച‌് ഐജി എസ‌്.ശ്രീജിത് കത്ത‌് നല്‍കിയത‌്.

കേസില്‍ ആവശ്യമെങ്കില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീനയില്‍ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തും. നടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ രവി പൂജാരി പ്രാദേശിക ഗുണ്ടകളുടെ സഹായം തേടിയതായാണ‌് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സെനഗലില്‍ വെച്ചാണ് രവി പൂജാരി പിടിയിലാകുന്നത്. ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.