Thursday, April 25, 2024
spot_img

ഇൻബിൽഡ് സെൻസറുമായി റിയൽമി; ഉപഭോക്താവിന് ഇനി സ്മാർട്ട്‌ഫോണിലൂടെ ഹൃദയമിടിപ്പറിയാം

പുത്തൻ സാങ്കേതികൾ വിദ്യ ഉപയോഗിച്ച് തങ്ങളുടെ ഫോണിനെ വേറിട്ടതാക്കാൻ ശ്രമിക്കുകയാണ് ഇന്ന് ഓരോ കമ്പനികളും.

മത്സരം തീപാറുന്ന അക്കൂട്ടത്തിലേക്കാണ് സ്മാർട്ട്‌ഫോൺ കമ്പനിയായ റിയൽമി തങ്ങളുടെ പുതിയ ഫോൺ അവതരിപ്പിച്ചിട്ടുള്ളത്.

റിയൽമി 9 പ്രോ പ്ലസാണ് കമ്പനി അവതരിപ്പിച്ച പുതിയ ഫോൺ. ഹൃദയമിടിപ്പറിയാനുള്ള ഇൻബിൽഡ് സെൻസറാണ് റിയൽമി 9 പ്രോ പ്ലസിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇതിൽ ഫിംഗർ പ്രിന്റ് സെൻസർ സംവിധാനം ഉപയോഗിച്ച് ഉപയോക്താവിന്റെ ഹൃദയമിടിപ്പ് അറിയാനാവും എന്നാണ് കമ്പനിയുടെ അവകാശവാദം.

സോഷ്യൽമീഡിയകളിൽ വീഡിയോ പങ്കുവെച്ചാണ് കമ്പനി തങ്ങളുടെ പുതിയ ഫോണിന്റെ പുത്തൻ സവിഷേഷത വെളിപ്പെടുത്തിയത്.

അതേസമയം ഫിംഗർപ്രിന്റെടുക്കുന്നിടത്ത് വിരൽ വെച്ചാൽ സ്‌ക്രീനിൽ വ്യക്തിയുടെ ഹൃദയമിടിപ്പ് തെളിയും. ടൂൾ വഴി ഹൃദയമിടിപ്പളക്കുമ്പോൾ ഉപഭോക്താവ് വിശ്രമിക്കുകയായിരുന്നോ, നടക്കുകയായിരുന്നോ, വ്യായാമം ചെയ്യുകയായിരുന്നോ, അല്ലെങ്കിൽ വെറുതെ നോക്കിയതാണോ എന്നീ കാര്യങ്ങളും ചോദിച്ചറിയും.

തുടർന്ന് ഉപഭോക്താവിന്റെ വിവിധ സമയങ്ങളിലുള്ള ഹൃദയമിടിപ്പിന്റെ ഹിസ്റ്ററി ടൂളിൽ ശേഖരിച്ചുവെക്കുകയും ചെയ്യുമെന്നാണ് കമ്പനി വിശദീകരിക്കുന്നത്.

Related Articles

Latest Articles