കൊച്ചി; നാവികസേന ദക്ഷിണ കമാൻഡിന്റെ ഫ്ലാഗ് ഓഫിസർ സീ ട്രെയിനിങ് ആയി റിയർ അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ചുമതലയേറ്റു. കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് വാർഫെയർ വിദഗ്ധനായ അദ്ദേഹം 1987 ജൂലൈ ഒന്നിനാണു നാവികസേനയിൽ ചേർന്നത്. മിസൈൽ വാഹിനികളടക്കം നാവികേസനയുടെ 5 പ്രധാനപ്പെട്ട കപ്പലുകളുടെ കമാൻഡിങ് ഓഫിസറായിരുന്നു കൃഷ്ണ സ്വാമിനാഥൻ.

ദക്ഷിണ നാവിക കമാൻഡിൽ ചീഫ് സ്റ്റാഫ് ഓഫിസർ (ട്രെയിനിങ്) ആയി പ്രവർത്തിച്ചു വരികയായിരുന്നു. ലണ്ടനിലെ കിങ്സ് കോളജിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ എംഎയും മുംബൈ സർവകലാശാലയിൽ നിന്നു സ്ട്രാറ്റജിക് സ്റ്റഡീസിൽ എംഫില്ലും ഇന്റർനാഷനൽ സ്റ്റഡീസിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.