Saturday, April 20, 2024
spot_img

പ്രണയം അവസാനിപ്പിച്ചതിൽ പ്രതികാരം!! കാമുകിയുടെ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് യുവാവ്; ശേഷം സംഭവിച്ചത് ഇത് …

ദില്ലി : മുൻ കാമുകിയുടെ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്‌ടിക്കുകയും പെൺകുട്ടിയുടെ പിതാവിന്റെ ചിത്രം ഉപയോഗിച്ച് അവരുടെ ബന്ധുക്കൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച് പ്രതികാരം വീട്ടുകയും ചെയ്ത 21 കാരൻ അറസ്റ്റിൽ.ദില്ലിയിലെ നജഫ്ഗഡ് പ്രദേശത്തെ താമസക്കാരനായ വിവേക് ​​എന്നയാളാണ് അറസ്റ്റിലായത്.അജ്ഞാതൻ തന്റെ പേരും പിതാവിന്റെ ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സൃഷ്ടിച്ചുവെന്ന് യുവതി സൈബർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

പരാതിക്കാരിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ബന്ധുക്കൾക്കും ഭീഷണിയും അശ്ലീല സന്ദേശങ്ങളും പ്രതി അയച്ചിരുന്നതായി പരാതിയിൽ പറയുന്നു.വ്യാജ അക്കൗണ്ട് സൃഷ്ടിക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പർ വിവേകിന്റെതാണെന്ന് കണ്ടെത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.പരാതിക്കാരിയും പ്രതിയും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ചില കാരണങ്ങളാൽ ബന്ധം വേർപിരിയുകയായിരുന്നു.

പ്രതികാരം ചെയ്യാനും പരാതിക്കാരിയെ അപകീർത്തിപ്പെടുത്താനും വേണ്ടി ഇയാൾ വ്യാജ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഉണ്ടാക്കി പരാതിക്കാരിക്കും ബന്ധുക്കൾക്കും അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു.

Related Articles

Latest Articles