Friday, April 19, 2024
spot_img

രാക്ഷസൻ സിനിമയിലെ വില്ലന്റെ പേരുവിളിച്ച് പരിഹാസം; യുവാവിനെ കുത്തിക്കൊന്ന് സുഹൃത്ത്

ശിവകാശി: സിനിമയിലെ വില്ലനുമായി താരതമ്യപ്പെടുത്തി പരിഹസിച്ചു. സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്. ശിവകാശിക്കടുത്ത് ആത്തൂർ സുബ്രഹ്മണ്യപുരം സ്വദേശി മണികണ്ഠനെയാണ് സുഹൃത്ത് മുത്തുരാജ് കുത്തിക്കൊന്നത്. സംഭവത്തിൽ മുത്തുരാജിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. പെട്ടെന്ന് മണികണ്ഠൻ മുത്തുരാജിനെ രാക്ഷസൻ എന്ന തമിഴ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേരു വിളിച്ചു. കൂടാതെ ശാരീരിക അവസ്ഥയുടെ പേരിൽ കളിയാക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് മുത്തുരാജ് പ്രകോപിതനായി മണികണ്ഠനെ കുത്തിക്കൊല്ലുന്നത്.

Related Articles

Latest Articles