അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. 2007 ജൂണ്‍ 23ന് അയര്‍ലന്‍ഡിനെതിരെയായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം.ഇന്ത്യയ്ക്ക് വേണ്ടി 230 ഏകദിന മത്സരങ്ങളിലും 125 ട്വന്റി 20 മത്സരങ്ങളിലും രോഹിത് കളിച്ചിട്ടുണ്ട്. 45 ടെസ്റ്റ് മത്സരങ്ങളിലും രോഹിത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു.

മൂന്ന് ഫോര്‍മാറ്റിലുമായി ആകെ 15,733 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം വിരാട് കോഹ്ലി ടി20 നായക സ്ഥാനം രാജിവെച്ചതിന് പിന്നാലെ രോഹിത്തിനെ ടി20 നായകനാക്കിയിരുന്നു. പിന്നീട് ഏകദിന നായക സ്ഥാനവും കോഹ്ലിയില്‍ നിന്ന് രോഹിത്തിന് കൈമാറുകയായിരുന്നു.