Thursday, April 25, 2024
spot_img

ടി20 ലോകകപ്പ് ;വിരാട് കോലി ഇന്ത്യയുടെ മൂന്നാം ഓപ്പണറായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത് ശർമ്മ

മൊഹാലി: ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്ക് മുന്നോടിയായാണ് വിരാട് കോലി ഇന്ത്യയുടെ മൂന്നാം ഓപ്പണറായിരിക്കുമെന്ന് രോഹിത് ശർമ്മ വ്യക്തമാക്കിയത്.തനിക്കൊപ്പം കെ എല്‍ രാഹുല്‍ സ്ഥിരം ഓപ്പണറായി തുടരുമെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

ആയിരത്തിലേറെ ദിവസമായി ശതകം കഴിയാത്തതിന്‍റെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്ന വിരാട് കോലി ഏഷ്യാ കപ്പിലൂടെ അവസാന സൂപ്പർ ഫോർ മത്സരത്തില്‍ അഫ്ഗാനെതിരെ കോലി ശതകം കണ്ടെത്തിയിരുന്നു.

അഫ്ഗാനെതിരെ ഓപ്പണറായി ഇറങ്ങിയ കോലി 61 പന്ത് നേരിട്ട് 12 ഫോറും ആറ് സിക്സും സഹിതം പുറത്താകാതെ 122 റണ്‍സെടുത്തു. 2019 നവംബറിന് ശേഷം കോലിയുടെ ആദ്യ ശതകമായിരുന്നു ഇത്. ഏഷ്യാ കപ്പില്‍ 92 ശരാശരിയിലും 147.59 സ്ട്രൈക്ക് റേറ്റിലും കോലി 276 റണ്‍സ് നേടിയാണ് കോലി ഓസ്ട്രേലിയക്കെതിരെ ഇറങ്ങുക.

Related Articles

Latest Articles