Thursday, April 25, 2024
spot_img

വാഹനാപകടം: ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്കും ഗൺമാനും പരിക്ക്

തലശ്ശേരി :ആർഎസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സൻ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്.പുലർച്ചെ അ‍ഞ്ച് മണിയോടെ തലശ്ശേരി ആറാം മൈലിൽ വച്ചാണ് വത്സൻ തില്ലങ്കേരി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.

തലകീഴായി മറിഞ്ഞ വാഹനത്തിൽ നിന്നും തില്ലങ്കേരിയേയും ഗൺമാനേയും ഹൈവെ പട്രോൾസംഘമാണ് ആശുപത്രിയിലെത്തിച്ചത്.തലയ്ക്കു നിസാര പരിക്കേറ്റ വത്സൻ തില്ലങ്കേരിക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി .

Related Articles

Latest Articles