കുംഭമാസ പൂജകൾക്ക് ശേഷം ശബരിമല ക്ഷേത്രനട ഞായറാഴ്ച അടയ്ക്കും. നട തുറന്ന ദിവസം മുതൽ ശബരിമല ദേവ സന്നിധാനം അയ്യപ്പഭക്തരുടെ ശരണം വിളികളാൽ മുഖരിതമായിരുന്നു.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ശബരിമല സന്നിധാനത്ത് ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അന്നേ ദിവസങ്ങളിൽ സന്നിധാനത്ത് നെയ്യഭിഷേകം,കളഭാഭിഷേകം, പടിപൂജ എന്നിവയും പതിവ് പൂജകളും നടന്നിരുന്നു. നടതുറന്ന ദിവസം മുതൽ നിരവധി അയ്യപ്പഭക്തരാണ് പടിപൂജ കാണാനായി സന്നിധാനത്ത് എത്തുന്നത്.17 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

മാർച്ച്‌ മാസത്തിൽ ശബരിമല ഉത്സവത്തിനായാണ് ക്ഷേത്രനട തുറക്കുക . മാർച്ച്‌ 12 ന് ശബരിമല ഉത്സവം കൊടിയേറും.20 ന് നടക്കുന്ന പള്ളിവേട്ടക്ക് ശേഷം 21 ന് ആറാട്ടോടെ കൊടിയിറങ്ങും .