Friday, April 26, 2024
spot_img

‘ഇനി അയ്യനെ കാണാൻ വരുന്ന ആരും വിശന്നിരിക്കില്ല’; ശബരിമല പൂങ്കാവനം പദ്ധതിയ്ക്ക് തുടക്കമായി

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് പോകുന്ന അയ്യപ്പന്മാർക്ക് ഭക്ഷണം നല്കുന്നതിനോടൊപ്പം ഫലവർഗ്ഗങ്ങളും അന്നദാനമായി നൽകുന്ന ശബരിമല പൂങ്കാവനം പദ്ധതിയ്ക്ക് പെരുനാട് കൂനങ്കര ശബരിശരണാശ്രമത്തിൽ തുടക്കം കുറിച്ചു .

മാത്രമല്ല വിശന്നു വരുന്നവർക്ക് ആഹാരം നൽകുന്ന അന്നകേന്ദ്രത്തിലേക്കു ആവശ്യമായ ഫലങ്ങൾ എത്തിക്കാൻ ഫലവൃക്ഷ തൈകൾ 18 ഏക്കർ വരുന്ന ശരണാശ്രമത്തിൽ നേടുകയും ചെയ്തു.വിവിധ ഇനങ്ങളിൽപെട്ട പതിനായിരത്തോളം ഫലവൃക്ഷത്തൈകൾ തൃശ്ശൂർ മാടക്കത്തറ ഗ്രാമത്തിൽ നിന്നാണ് എത്തിച്ചത്.

പന്തളം രാജകൊട്ടാരം സെക്രട്ടറി നാരായണ വർമ്മയാണ് വൃക്ഷത്തൈ നട്ട് ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. ശബരി ശരണാശ്രമം ട്രസ്റ്റ് പ്രസിഡന്റ് വി.കെ.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. അക്കിരമൺ കാളിദാസൻ ഭട്ടത്തിരിപ്പാട്, കരിങ്കുന്നം രാമചന്ദ്രൻ നായർ, അമ്പോറ്റി, നെടുമുടി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles