ദില്ലി: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമാകുവാന്‍ ഉത്തരേന്ത്യയില്‍ വിവിധ ഭാഗങ്ങളിൽ അമ്മമാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമം നടന്നു. രാജ്യതലസ്ഥാനത്ത് അയ്യപ്പ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പ്രാര്‍ത്ഥനാ സംഗമങ്ങളില്‍ നൂറു കണക്കിന് അമ്മമാര്‍ പങ്കെടുത്തു. പ്രാര്‍ഥനാ സംഗമത്തിന്‍റെ ഭാഗമായി ഡൽഹി ദില്‍ഷാദ് ഗാര്‍ഡന്‍ അയ്യപ്പ ക്ഷേത്രത്തില്‍ സര്‍വൈശ്വര്യ മഹാലക്ഷ്മി പൂജയും പൊങ്കാലയും സംഘടിപ്പിച്ചു. പരിപാടിയില്‍ നൂറു കണക്കിന് അമ്മമാരാണ് കുടുംബത്തോടൊപ്പം പങ്കെടുത്തത്.