Tuesday, April 23, 2024
spot_img

പൂങ്കാവനം ഉണർന്നു…. ഭക്തിസാന്ദ്രമായി ശബരിമല; അഞ്ചു മാസങ്ങൾക്കു ശേഷം അയ്യനെക്കണ്ട് ഭക്തർ

ശബരിമല: കർക്കിടകമാസ പൂജകൾക്കായി ശബരിമലനട തുറന്നു. പുലര്‍ച്ചെ 5 മണിക്ക് ശ്രീകോവില്‍ നട തുറന്ന് അഭിഷേകം നടത്തിയ ശേഷമാണ് കർക്കിടക മാസ തീര്‍ത്ഥാടനത്തിനായി മല ചവിട്ടാന്‍ ഭക്തരെ അനുവദിച്ചത്. നിരവധി ഭക്തരാണ് ദർശനപുണ്യത്തിനായി ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിദിനം 5000 പേര്‍ക്കാണ് ദര്‍ശനാനുമതി നൽകിയിരിക്കുന്നത്. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും.

കർക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്നലെ വൈകിട്ടോടെയാണ് തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. എന്നാൽ ഇന്നലെ ഭക്തർക്ക് പ്രവേശനമില്ലായിരുന്നു. പൂജകള്‍ പൂര്‍ത്തിയാക്കി ഈ മാസം 21 ന് രാത്രിയാണ് ക്ഷേത്രനട അടയ്ക്കുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles