Friday, April 26, 2024
spot_img

സഫിയ അജിത്ത് അവാർഡ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന് ;സിപിഐ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവും ഹൗസിങ് ബോർഡ് ചെയർമാനുമായ പി.പി സുനീർ അവാര്‍ഡ് സമ്മാനിക്കും

ദമ്മാം നവയുഗം സാംസ്ക്കാരിക വേദിയുടെ സഫിയ അജിത്ത് അവാർഡ് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. രാഷ്ട്രീയ രംഗത്തും സാമൂഹ്യ രംഗത്തും സാംസ്ക്കാരിക രംഗത്ത് മികവ് കാണിച്ച കെ രാജനെ നവയുഗം കേന്ദ്ര കമ്മിറ്റി അവാർഡിനായി സാംസ്ക്കാരിക വേദി തെരഞ്ഞെടുക്കുകയായിരുന്നു.

ജനുവരി 27 നാണ് അവാര്‍ഡ് ദാനം. ദമ്മാമില്‍ നടക്കുന്ന നവയുഗസന്ധ്യ മെഗാ പ്രോഗ്രാമിൻ്റെ പൊതുചടങ്ങില്‍ വച്ചാണ് അവാര്‍ഡ് സമ്മാനിക്കുക. സിപിഐ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവും ഹൗസിങ് ബോർഡ് ചെയർമാനുമായ പി.പി സുനീറാണ് അവാര്‍ഡ് സമ്മാനിക്കുകയെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ വാഹിദ് കാര്യറയും അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles