Tuesday, April 23, 2024
spot_img

അർഹതക്കുള്ള അംഗീകാരം: മുത്തലാഖിനെതിരെ പോരാടിയ ധീര വനിത; സൈറ ബാനുവിന് മന്ത്രിതുല്യ പദവി നല്‍കി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂണ്‍: മുത്തലാഖിനെതിരെ പോരാടി അനുകൂല വിധി നേടിയെടുത്ത സൈറ ബാനുവിന് മന്ത്രിതുല്യ പദവി നല്‍കി ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍. ഉത്തരാഖണ്ഡ് വനിതാ കമ്മീഷന്‍ ഉപാധ്യക്ഷസ്ഥാനത്തേക്കാണ് സൈറ ബാനുവിനെ തിരഞ്ഞെടുത്തത്.

കൂടാതെ സ്ത്രീകള്‍ക്കുള്ള നവരാത്രി സമ്മാനമായാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് സൈറ ബാനുവിന് ഈ പദവി നല്‍കിയതെന്ന് വക്താവ് ദര്‍ശന്‍ സിങ് റാവത്ത് വ്യക്തമാക്കി. കൂടാതെ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജ്യോതിഷാ, പുഷ്പ പാസ്വാന്‍ എന്നിവരേയും വനിതാ കമ്മീഷന്‍ അംഗങ്ങളായി നിയമിച്ചു.

Related Articles

Latest Articles