Thursday, April 25, 2024
spot_img

സാനിറ്ററി നാപ്കിൻ സ്വിഗ്ഗിയിൽ ഓർഡർ ചെയ്തു;
യുവതിക്ക് കിട്ടിയ സർപ്രൈസ് എന്താണെന്നറിഞ്ഞോ?

പനാജി: മനസ് കൊണ്ട് ബിസിനസ് ചെയ്യുന്ന ആളുകൾ ഇന്നത്തെ കാലത്ത് അപൂർവ്വമാണ് . നമ്മുടെ മനസ്സ് നിറയ്ക്കുന്ന ഇത്തരക്കാർക്ക് കാശ് അൽപ്പം കൂടുതൽ നൽകിയാലും നമുക്ക് കുറ്റബോധം തോന്നാറില്ല. ഇത്തരത്തിൽ മനസ് നിറച്ച ഒരു കാര്യമാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സാനിറ്ററി പാഡ് ഓർഡർ ചെയ്ത യുവതിക്ക് പാക്കറ്റിനൊപ്പം ഒപ്പം ലഭിച്ചത് ചോക്കലേറ്റ് ബിസ്കറ്റുകളാണ്.

സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിലൂടെയാണ് സമീറ എന്ന യുവതി സാനിറ്ററി നാപ്കിൻ ഓർഡർ ചെയ്തത്. സംഭവത്തെക്കുറിച്ച് യുവതി ട്വീറ്റ് ചെയ്തു. ‘‘സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിലൂടെ ഞാൻ സാനിറ്ററി പാഡ് ഓർഡർ ചെയ്തു. ഡെലിവറി ചെയ്ത ബാഗിനുള്ളിൽ ചോക്കലേറ്റ് ബിസ്കറ്റും ഉണ്ടായിരുന്നു. നല്ല ചിന്താഗതി’’ എന്നാണ് യുവതിയുടെ ട്വീറ്റ്. കടയുടമയാണോ അതോ സ്വിഗ്ഗിയാണോ ഇങ്ങനെ ചെയ്തത് എന്നു യുവതി ട്വിറ്ററിലൂടെ ആരാഞ്ഞു.

‘നിങ്ങൾക്കൊരു നല്ല ദിവസം ലഭിക്കണം എന്ന് ഞങ്ങൾ ആഗ്രഹിച്ചു’ എന്ന സ്വിഗ്ഗിയുടെ മറുപടി ട്വീറ്റ് ഉടനെ ലഭിച്ചു സ്വിഗ്ഗിയുടെ നടപടിയെ നിരവധിപ്പേർ പ്രശംസിച്ചു രംഗത്തു വന്നിട്ടുണ്ട്.

Related Articles

Latest Articles