Friday, March 29, 2024
spot_img

സ്കൂൾ തുറന്നതിന് പിന്നാലെ റാന്നിയിൽ സ്കൂൾ ബസ് അപകടം;ഒരു കുട്ടിക്കും ജീവനക്കാരിക്കും പരിക്ക്

റാന്നി:സ്കൂൾ തുറന്നതിന് പിന്നാലെ റാന്നിയിൽ സ്കൂൾ ബസ് അപകടം. ഐത്തലയിലാണ് സ്കൂൾ ബസ് മറിഞ്ഞത്. ഐത്തല ബഥനി സ്കൂൾ ബസാണ് മറിഞ്ഞത്. അപകടത്തിൽ ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്കേറ്റിട്ടുണ്ട് . കുട്ടിയുടെ താടിയെല്ലിനാണ് പരിക്കേറ്റത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർ വ്യക്തമാക്കി.

ഇന്ന് സ്കൂൾ തുറന്നതിന് പിന്നാലെയാണ് റാന്നിയിൽ സ്കൂൾബസ് മറിഞ്ഞത്.ഇത്തരത്തിലുള്ള അപകടം ബസ് ജീവനക്കാരുടെ മാത്രം അനാസ്ഥയാണ്.റോഡിലെ അമിതവേഗത്തിലും മത്സരയോട്ടത്തിലും പൊലിയുന്നത് ഒരോജീവനുകൾ ആണെന്നത് റോഡിലേയ്ക്ക് വാഹനവുമായി ഇറങ്ങുന്ന ഓരോരുത്തരും ഓർക്കേണ്ടതുണ്ട്.സ്കൂൾ തുറന്നതിന് പിന്നാലെ റോഡിൽ തിരക്കും ബഹളവുമായിരിക്കുമെന്നത് സ്വാഭാവികമാണ്.എന്നാൽ ക്ഷമയോടെ കാത്തിരുന്ന് കുട്ടികളെ കൃത്യതയോടെ സ്കൂളുകളിൽ എത്തിക്കാൻ ഓരോ ബസ് ജീവനക്കാരും ശ്രദ്ദിക്കേണ്ടതുണ്ട്.കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനപരിശോധനകളും നടക്കുന്നുണ്ട്.

Related Articles

Latest Articles