Friday, April 19, 2024
spot_img

കരുനാഗപ്പള്ളിയില്‍ യുവാവിനെ മർദ്ദിച്ച സംഭവം; പ്രതിയുടെ പേരിൽ സമാനമായ മറ്റ് നിരവധി കേസുകള്‍ ഉണ്ടെന്ന് കണ്ടെത്തൽ

കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ മർദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി മുന്‍പും സമാനമായ കുറ്റകൃത്യം ചെയ്തതായി കണ്ടെത്തല്‍. പ്രതി പൂയപ്പള്ളി സ്വദേശി രാഹുല്‍ മറ്റൊരു യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. ഇയാള്‍ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും കണ്ടെത്തൽ ഉണ്ട്.

രാഹുല്‍ പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ് . ബലാത്സംഗം, കൊലപാതക ശ്രമം, പിടിച്ചുപറി കേസുകളും പ്രതിയുടെ പേരിലുണ്ട്. ഡിവൈഎഫ്‌ഐ നേതാവിനെ പൊതുവേദിയില്‍ കയറി മർദ്ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

ഇന്നലെ വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മർദ്ദനമേറ്റത്. യുവാവിനെ രാഹുല്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചു വരുത്തിയ ശേഷം കാലു പിടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കാലു പിടിക്കാന്‍ കുനിയുമ്പോഴാണ് ക്രൂരമായ രീതിയില്‍ മർദ്ദിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Related Articles

Latest Articles