Friday, March 29, 2024
spot_img

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കു നേരെ ലൈംഗീക അതിക്രമം; പോക്‌സോ കേസിൽ വൈദികൻ അറസ്റ്റിൽ

കൊച്ചി: പോക്സോ കേസിൽ വൈദികൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് വൈദികൻ അറസ്റ്റിലായത്. പറവൂർ ചേന്ദമംഗലം പാലതുരുത്തിൽ ജോസഫ് കൊടിയനെ (63) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. എടമ്പാടം പള്ളിയിലെ വൈദികനാണ് ജോസഫ് കൊടിയന്‍.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കുത്തനെ കൂടി എന്ന ഞെട്ടിപ്പിക്കുന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നു . ലോക്ഡൗണിൽ കുട്ടികൾ വീട്ടുകാര്‍ക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയാണ് കൂടുതൽ പീഡനങ്ങൾ നടന്നത്. ഗർഭച്ഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടത് സ്വന്തം വീടുകാരിൽ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കിയ വിവരാവകാശ രേഖ പുറത്തു വന്നു.

Related Articles

Latest Articles