Thursday, April 25, 2024
spot_img

സി എസ് ഐ സ്കൂളിലെ പീഡനം; സർക്കാരും മാധ്യമങ്ങളും മൗനത്തിലെന്ന് രക്ഷകർത്താക്കൾ

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ സി എസ് ഐ മാനേജ്‌മന്റ് എയ്‌ഡഡ്‌ സ്കൂളിൽ ഹെഡ്മാസ്റ്റർ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ സർക്കാരും മാധ്യമങ്ങളും കുറ്റകരമായ മൗനത്തിലെന്ന് നാട്ടുകാരും രക്ഷകർത്താക്കളും. പ്രഥമാദ്ധ്യാപകനായ ക്രിസ്റ്റഫർ ജെബാകുമാർ സ്പെഷ്യൽ ക്ലാസ്സെന്ന പേരിൽ 12 ആം ക്ലാസ്സ് വിദ്യാർത്ഥികളെ സ്കൂളിൽ വിളിച്ചു വരുത്തി അശ്ലീല സന്ദേശങ്ങൾ വാട്ട്സാപ്പിലൂടെ അയച്ചു എന്നതാണ് കേസ്. സമരിയ സെന്റ് ജോൺസ് ഹൈ സ്കൂളിലാണ് സംഭവം. രക്ഷിതാക്കൾ പരാതി ഉന്നയിച്ചതിനു ശേഷവും സ്കൂൾ മാനേജ്‌മന്റ് അദ്ധ്യാപകനെതിരെ നടപടിയെടുത്തില്ല. പരാതി ഉന്നയിച്ച രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രതി ലക്ഷങ്ങൾ വാഗ്ദാനം ചെയ്തതായും പരാതിയുണ്ട്.പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് അദ്ധ്യാപകനെതിരെ പോലീസ് പോക്‌സോ ചുമത്തി കേസ്സെടുത്തിട്ടുണ്ട്. സ്കൂൾ മാനേജ്‌മന്റ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്. എന്നാൽ പ്രതി ഒളിവിലാണ്.

പ്രശ്നം ഒതുക്കി തീർക്കാൻ CSI മാനേജ്മെന്റും പോലീസും സർക്കാരും ശ്രമിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. മാധ്യമങ്ങളും CSI മാനേജ്‌മെന്റിനെതിരെ ശബ്ദമുയർത്താൻ ഇതുവരെ തയ്യാറായിട്ടില്ല.

Related Articles

Latest Articles