Saturday, April 20, 2024
spot_img

‘അവള്‍ മറ്റൊരു വഴിക്ക് പോയി,അപ്പോള്‍ പിന്നെ ഞാന്‍ എന്ത് ചെയ്യും?’ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയില്ല: പതിനഞ്ചുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കാണ്‍പൂർ: പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിനെ തുടർന്ന് പതിനഞ്ചുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കല്യാണ്‍പൂര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊലപാതകം നടന്നത്.

പെണ്‍കുട്ടി കാമുകനോട് സ്ഥിരം ഫോണില്‍ സംസാരിക്കുമായിരുന്നു.ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പിതാവ് പലതവണ വിലക്കിയിട്ടും പെണ്‍കുട്ടി പിന്മാറിയില്ല. ഇതില്‍ പ്രകോപിതനായ പിതാവ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിന് പിന്നാലെ, പിതാവ് തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോള്‍ പിതാവ് മകളുടെ മൃതദേഹത്തിന് സമീപമുണ്ടായിരുന്നുവെന്നും കൊലപാതകത്തില്‍ അയാള്‍ക്ക് യാതൊരു ഖേദമില്ലായിരുന്നെന്നും പോലീസ് പറഞ്ഞു.

‘പ്രണയ ബന്ധത്തില്‍ നിന്ന് മകളെ വിലക്കിയിരിക്കുന്നു, അവള്‍ സമ്മതിച്ചില്ല, എനിക്ക് അവളെ പഠിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അവള്‍ മറ്റൊരു വഴിക്ക് പോകുകയായിരുന്നു. അപ്പോള്‍ പിന്നെ ഞാന്‍ എന്ത് ചെയ്യും?’ അറസ്റ്റിലായ പിതാവ് പോലീസിനോട് ചോദിച്ചു.

Related Articles

Latest Articles