Thursday, March 28, 2024
spot_img

ഷിഗല്ല ഭീതി ഒഴിയാതെ കോഴിക്കോട്; ആറ് വയസ്സുകാരനാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: ഷിഗല്ല ഭീതി ഒഴിയാതെ കോഴിക്കോട് . കഴിഞ്ഞ ദിവസം 10 വയസ്സുകാരന് രോഗം സ്ഥിരീകരിച്ച കാരശ്ശേരി പഞ്ചായത്തിലാണ് വീണ്ടും ഷിഗല്ല ഭീതി. ഒന്നാം വാര്‍ഡിലെ ആറ് വയസ്സുകാരനാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. പ്രദേശത്ത് ഷിഗല്ല പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാനും ജനങ്ങളെ ബോധവത്കരിക്കാനും നടപടി തുടങ്ങി. കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയക്കും. പഞ്ചായത്തിലെ മുഴുവന്‍ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മത്സ്യ-മാംസ കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്താനാണ് തീരുമാനം

Related Articles

Latest Articles