മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ നിശാക്ലബ്ബില്‍ ശനിയാഴ്ചയുണ്ടായ വെടിവെപ്പില്‍ 15 പേര്‍ മരിച്ചു. സ്ത്രീയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.

മധ്യ മെക്‌സിക്കോയിലെ ഗുവാനാജുവാഡോയിലുള്ള ലാ പ്‌ലായ നിശാക്ലബ്ബിലാണ് അജ്ഞാതര്‍ ആക്രമണം നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ആയുധധാരികളായ ഏതാനും പേര്‍ നിശാക്ലബ്ബിലേക്ക് ഇരച്ചുകയറി വെടിവെപ്പ് നടത്തി. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ധന പൈപ്പ്‌ലൈനില്‍ മോഷണം നടത്തുന്നവര്‍ക്കെതിരേ പോലീസ് നടപടി തുടരുന്നയിടമാണ് ഗുവാനാജുവാഡോ.