Thursday, April 25, 2024
spot_img

അത്രയും പതിവ്രതകള്‍ ഒന്നും ഇപ്പോള്‍ സമൂഹത്തിലില്ല, അത്രയും കഷ്ടപ്പെട്ട് ജീവിതം കൊണ്ട് പോകുന്നവരില്ല; അവിഹിതത്തെക്കുറിച്ച് സിദ്ധാര്‍ഥ് ഭരതന്‍

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനാണ് സിദ്ധാര്‍ഥ് ഭരതന്‍. താരത്തിന്റെ പുതിയ ചിത്രമാണ് ചതുരം. വാര്‍ധക്യത്തിലേക്ക് കടന്ന അച്ചായന്റെയും സെല്‍നയുടെ കഥപറഞ്ഞ ചതുരം അവിഹിതമാണ് ചര്‍ച്ച ചെയ്യുന്നത്. ഇതിനെക്കുറിച്ചു ഒരു അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

തന്റെ എല്ലാ ചിത്രത്തിലും അവിഹിതം ഇല്ലെന്നു സിദ്ധാര്‍ഥ് പറയുന്നു. ‘രണ്ടു തരത്തിലാണ് തന്റെ ചിത്രങ്ങളില്‍ താന്‍ അവിഹിതത്തെ അവതരിപ്പിക്കുന്നത്. നോര്‍മല്‍ രീതിയില്‍ അല്ല ചതുരത്തില്‍ അവിഹിതത്തെ അവതരിപ്പിക്കുന്നത്. ചതുരത്തിലെ ഭര്‍ത്താവ് കിടപ്പിലായ ഒരു വ്യക്തിയാണ്. അയാള്‍ ഒരു ക്രൂരനായ വ്യക്തിയാണ്. അതുകൊണ്ട് അവള്‍ അയാളെ എത്രത്തോളം മാനിക്കണമെന്നത് അവളുടെ തീരുമാനം. അങ്ങനെ പതിവ്രതയൊന്നും ഇപ്പോള്‍ സമൂഹത്തില്‍ ഇല്ല. അത്രയും കഷ്ടപ്പെട്ട് ജീവിതം കൊണ്ട് പോകുന്നവരില്ല’- സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നു

Related Articles

Latest Articles