Friday, March 29, 2024
spot_img

ഇന്ന് ശ്രീ പഞ്ചമി; അജ്ഞത അകറ്റി നല്ലബുദ്ധിക്കായി സരസ്വതീദേവിയെ പ്രാർത്ഥിക്കാം; ഐശ്വര്യവർധനവിനായി ഈ മന്ത്രം ജപിക്കാം

മാഘ മാസത്തിലെ വെളുത്തപക്ഷത്തിലെ പഞ്ചമി നാളിൽ നടക്കുന്ന ആഘോഷമാണ് വസന്തപഞ്ചമി. വാഗ്ദേവതയായ സരസ്വതി ദേവിയെ പൂജിക്കുന്ന ഈ ദിവസം ശ്രീ പഞ്ചമി എന്നും അറിയപ്പെടുന്നു അറിവിന്റെയും സംസാരത്തിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവതയായ സരസ്വതി ദേവി ജനിച്ചത് ഈ വസന്തപഞ്ചമി ദിനത്തിലാണ്.

ഇന്ന് മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ പഞ്ചമി നാൾ. ഇത് ശ്രീപഞ്ചമി , വസന്തപഞ്ചമി, സരസ്വതീ പഞ്ചമി എന്നെല്ലാം അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ഈ ദിനത്തിൽ ദേവിയെ ത്രിപുരസുന്ദരീ ഭാവത്തിലാണ് ആരാധിക്കപ്പെടുന്നത്.

ദേവീ പ്രീതികരമായ ഈ ദിനത്തിൽ ലളിതാസഹസ്രനാമം , മഹാലക്ഷ്മീ സ്തവം , മഹാലക്ഷ്മീ അഷ്ടകം , ദേവീ മാഹാത്മ്യം എന്നീ ദേവീ പ്രീതികരമായവ ജപിക്കാം.

‘ഓം സരസ്വതി മഹാഭാഗേ

വിദ്യേ കമല ലോചനേ

വിശ്വരൂപേ വിശാലാക്ഷി

വിദ്യാം ദേഹി നമോസ്തുതേ’

വസന്ത പഞ്ചമി ദിവസം ഈ മന്ത്രം ചൊല്ലുന്നത് സരസ്വതീദേവിയെ പ്രീതിപ്പെടുത്താൻ അത്യുത്തമമാണ്.

(കടപ്പാട്)

Related Articles

Latest Articles