സിംഗപ്പൂർ– ഇന്ത്യ വിമാന സർവീസ് 29 മുതൽ വീണ്ടും; വാക്സിനേറ്റഡ് ട്രാവൽ പാസിനായി ഇന്നു മുതൽ അപേക്ഷിക്കാം

0
International Flights

സിംഗപ്പൂർ: യാത്രാവിമാന സർവീസ് പുനരാരംഭിക്കാൻ ധാരണയായി സിംഗപ്പൂരും ഇന്ത്യയും. ചെന്നൈ, ദില്ലി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് പ്രതിദിനം 6 ഫ്ലൈറ്റുകൾ വിടിഎൽ (വാക്സിനേറ്റഡ് ട്രാവൽ ലെയിൻ) പ്രകാരം ഈ 29നു തുടങ്ങും.

മാത്രമല്ല വിടിഎൽ ഇതര ഫ്ലൈറ്റുകൾക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിലെ യാത്രക്കാർ നിലവിലുള്ള കോവി‍ഡ് ആരോഗ്യ ചട്ടങ്ങൾ പാലിക്കണം.

വാക്സിനേറ്റഡ് ട്രാവൽ പാസിനായി (വിടിപി) വിടിഎൽ യാത്രക്കാർക്ക് ഇന്നു മുതൽ അപേക്ഷിക്കാം. 29നും 2022 ജനുവരി 21നുമിടയിൽ സിംഗപ്പൂരിൽ എത്താൻ ആഗ്രഹിക്കുന്നവരാണ് ഇപ്പോൾ അപേക്ഷിക്കേണ്ടത്.

ഡിസംബർ ഒന്നിനു ശേഷം വരുന്നവർ ബുധനാഴ്ച മുതൽ അപേക്ഷിച്ചാൽ മതിയാകും. പാസ് കിട്ടാൻ പാസ്പോർട്ടും വാക്സിനേഷന്റെ ഡിജിറ്റൽ തെളിവുമാണ് ഹാജരാക്കേണ്ടത്. സിംഗപ്പൂരിൽ എത്തിയശേഷം നടത്തുന്ന കോവിഡ് പിസിആർ ടെസ്റ്റിന്റെ റിസൽറ്റ് വരുന്നതുവരെ സ്വയം ഐസലേഷനിൽ കഴിയുന്ന താമസസ്ഥലത്തിന്റെ വിലാസവും അറിഞ്ഞിരിക്കണം.

അതേസമയം വീസ വേണ്ടവർ പാസ് കിട്ടിയശേഷം അതിനായി പ്രത്യേകം അപേക്ഷ നൽകണം. കോവിഡ് അനുബന്ധ ചികിത്സകൾക്കായി ഇവർ 30,000 സിംഗപ്പൂർ ഡോളറിന്റെയെങ്കിലും ട്രാവൽ ഇൻഷുറൻസ് എടുത്തിരിക്കണം.