Friday, March 29, 2024
spot_img

പൂട്ടിക്കിടന്ന വീടിനുള്ളിൽ നിന്ന് 17 പവനോളം സ്വർണാഭരണം മോഷ്ടിച്ചു; ആറ് പേർ പിടിയിൽ; സ്വ ർണം മലപ്പുറത്തുള്ള വിവിധ കടകളിൽ വിറ്റതായി സമ്മതിച്ച് പ്രതികൾ

മലപ്പുറം: പൂട്ടി കിടന്ന വീടിനുള്ളിൽ നിന്ന് 17 പവനോളം സ്വർണാഭരണം മോഷണം പോയ കേസിൽ ആറ് പേർ പിടിയിൽ. കോഡൂരിൽ ആണ് സംഭവം. കോഡൂർ സ്വദേശികളായ തറയിൽ വീട്ടിൽ അബ്ദുൽ ജലീൽ (28), കടമ്പടത്തൊടി വീട്ടിൽ മുഹമ്മദ് ജസിം(20), പിച്ചമടയത്തിൽ ഹാഷിം (25), ഊരത്തൊടി വീട്ടിൽ റസൽ (19), പൊന്മള സ്വദേശി കിളിവായിൽ വീട്ടിൽ ശിവരാജ്(21), ഒതുക്കുങ്ങൽ സ്വദേശി ഉഴുന്നൻ വീട്ടിൽ മുഹമ്മദ് മുർഷിദ്(20) എന്നിവരാണ് മലപ്പുറം പോലീസിന്റെ പിടിയിലായത്.

കോഡൂർ സ്വദേശി കോതൻ നിസാർ ഈമാസം 25ന് നൽകിയ പരാതിയിലാണ് നടപടി. പ്രതികളിൽ നിന്ന് മോഷണം പോയ രണ്ട് സ്വർണവളകൾ കണ്ടെടുത്തു. ബാക്കി സ്വർണം മലപ്പുറത്തുള്ള വിവിധ സ്വർണ കടകളിൽ വിറ്റതായി പ്രതികൾ സമ്മതിച്ചു

Related Articles

Latest Articles