Friday, April 19, 2024
spot_img

എസ് എഫ്‌ ഐ വാനരന്മാരെ വാരിയലക്കി സന്ദീപ് വാര്യർ

വയനാട്ടിലെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ ഗുണ്ടകൾ ഇന്നലെ ആക്രമിച്ചത് വൻ പ്രതിഷേധനകൾക്കും വിവാദങ്ങൾക്കുമാണ് വഴിതെളിച്ചത്. സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ കരുതല്‍മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ലെന്ന് ആരോപിച്ച്‌ നടത്തിയ എസ്‌എഫ്‌ഐ മാര്‍ച്ചിനിടെയായിരുന്നു അക്രമം.

ഓഫീസില്‍ അതിക്രമിച്ചുകയറിയ അമ്ബതിലേറെ പ്രവര്‍ത്തകര്‍ ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു. രാഹുല്‍ഗാന്ധിയുടെ പി.എ. കെ.ആര്‍. രതീഷ്, ജീവനക്കാരായ അഗസ്റ്റിന്‍ പുല്‍പള്ളി, രാഹുല്‍ രവി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് കല്‍പറ്റ മേപ്പാടി പോലീസ്സ്റ്റേഷനുകളിലായി 19 എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഇന്നലെത്തന്നെ കസ്റ്റഡിയിലും എടുത്തിരുന്നു.

ഇന്ന്, എസ എഫ് ഐ യുടെ ആക്രണത്തിൽ ശക്തമായി പ്രതിഷേധിച്ച് കോൺഗ്രസും രംഗത്ത് എത്തിയിരിക്കുകയാണ്. പ്രതിഷേധത്തിനിടയിൽ എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സംരക്ഷിക്കാന്‍ സാധിക്കാത്ത പൊലീസിന്റെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞ് ഇറക്കിവിടുകയും ചെയ്തിരുന്നു. എസ്എഫഐ ഗുണ്ടകളെ സഹായിക്കുന്ന പോലീസിന്റെ സഹായം ആവശ്യമില്ലെന്നാണ് നേതാക്കൾ പറുന്നത്. ഐ സി ബാലകൃഷ്ണന്റെയും ടി സിദ്ദിഖിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

പോലീസ് സഹായിക്കേണ്ട സമയത്ത് തങ്ങളെ സഹായിച്ചില്ലെന്നും ഇപ്പോഴിനി അതിന്റെ ആവശ്യമില്ലെന്നുമാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ പറയുന്നത്. എസ്എഫഐ ഗുണ്ടകൾ ആക്രമിക്കാൻ എത്തുന്ന വിവരം ഡിസിസി പ്രസിഡന്റ് ഡിവൈഎസ്പിയെ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ സമയത്ത് എത്താനോ ആക്രമണം ഒഴിവാക്കാനോ പോലീസ് തയ്യാറായില്ല. അതിന് പകരം അവർ എസ്എഫ്‌ഐ ഗുണ്ടകളെ സഹായിക്കുകയാണ് ചെയ്തത് എന്നും നേതാക്കൾ ആരോപിക്കുന്നു. ഡിസിസി ഓഫീസിന്റെ ഗേറ്റിനകത്തേക്ക് കടന്നുപോകരുത് എന്നും നേതാക്കൾ പോലീസിന് താക്കീത് നൽകി.

എന്നാൽ, വലതും ഇടതും തമ്മിൽ കൂട്ടത്തല്ല് വരെ എത്തിനിൽക്കുന്ന സാഹചര്യത്തിൽ, സിപിഎം അഖിലേന്ത്യടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടിയുടെ സഖ്യ കക്ഷിയാണെന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവാണ് എസ്‌എഫ്ഐക്കാരെ വയനാട് എംപിയുടെ ഓഫീസ് ആക്രമിക്കാൻ പ്രേരിപ്പിച്ചതെന്നാണ് ബിജെപി വക്താവ് സന്ദീപ് ജി വാരിയർ പറയുന്നത്. എസ്എഫ്ഐക്കാർക്ക് അടിയന്തിരമായി രാഷ്ട്രീയ വിദ്യാഭ്യാസം ആവശ്യമാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles