Friday, April 26, 2024
spot_img

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ് വീട്ടുതടങ്കലിൽ?? ചൈനയിലെ 60 ശതമാനം വിമാനങ്ങളും വെള്ളിയാഴ്ച സേവനം നടത്തിയില്ല: സംശയത്തിൽ സോഷ്യൽമീഡിയ

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ് വീട്ടുതടങ്കലിലാണെന്ന ചില അഭ്യൂഹങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ട്വിറ്ററിൽ ഷി ജിൻ പിങ് ഹാഷ്ടാഗ് ആണ് ട്രെൻഡിംഗിൽഒന്നാമതായും നിൽക്കുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമി ഷി ജിൻ പിങിനെ വീട്ടുതടങ്കലിൽ ആക്കിയെന്നും ചൈനയിലെ 60 ശതമാനം വിമാനങ്ങളും വെള്ളിയാഴ്ച സേവനം നടത്തിയില്ലെന്നും ചില വർത്തകളും പ്രചരിക്കുകയാണ്. എന്നാൽ, ഈ വാർത്തയുടെ സത്യാവസ്ത എന്താണെന്ന് ഇതുവരെയും പുറത്ത് വന്നിട്ടില്ല.

പല ട്വിറ്റർ ഹാൻഡിലുകളും ഈ വാർത്ത പങ്കുവെക്കുന്നുണ്ടെങ്കിലും ഇതിൻ്റെ ആധികാരികത ആരും പറയുന്നില്ല. മനുഷ്യാവകാശ പ്രവർത്തകയായ ജെന്നിഫർ സെങ്ങ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ ഒരു വിഡിയോ പങ്കുവച്ചതോടെയാണ് ഈ വാർത്ത ശക്തമായി പ്രചരിക്കാൻ തുടങ്ങിയത് . സൈനിക വാഹനങ്ങൾ സഞ്ചരിക്കുന്ന വിഡിയോ ആണ് ഇവർ പങ്കുവച്ചത്. ഈ വാഹനങ്ങൾ 80 കിലോമീറ്റർ നീളത്തിലുണ്ടെന്നും ഷി ജിൻ പിങിനെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണെന്നും ഇവർ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചിരുന്നു. ഈ ട്വീറ്റിനെ ആധാരമാക്കിയാണ് പിന്നീട് അഭ്യൂഹം പരന്നത്.

Related Articles

Latest Articles