Thursday, April 25, 2024
spot_img

തെന്നിന്ത്യൻ താരം ഹൻസികയ്ക്ക് കല്യാണം: വരൻ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെന്ന് സൂചനകൾ

തെന്നിന്ത്യൻ താരം ഹൻസിക മോട്വാനിയുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയായിപ്പോൾ ചർച്ചയാകുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ മകനുമായി ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്നാണ് തമിഴ്‌നാട്ടിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

വരൻ ബിസിനസുകാരനാണെന്നാണ് പുറത്ത് വരുന്ന വിവരം. വിവാഹ നിശ്ചയം തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഈ വാർത്തയോട് പ്രതികരിച്ചിരിക്കുന്നത്.

നേരത്തെ തമിഴ് നടൻ ചിമ്പുവുമായി ഹൻസിക പ്രണയത്തിലായിരുന്നു. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിമ്പുവും ഇത് സമ്മതിച്ചതാണ്. എന്നാൽ പിന്നീട് ഈ ബന്ധം തകർന്നു. ചിമ്പുവിന് ഒപ്പമുള്ള മഹയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

Related Articles

Latest Articles