Friday, April 19, 2024
spot_img

മാദ്ധ്യമ ധർമ്മം രാഷ്ട്രവൈഭവത്തിന്; ഹിന്ദു വംശഹത്യയുടെ ചരിത്ര വസ്തുതകൾ പുറത്തുകൊണ്ടുവന്ന ‘1921 പുഴ മുതൽ പുഴ വരെ’ യെന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനമൊരുക്കി തത്വമയി; പോസ്റ്റർ പ്രകാശനം ചെയ്‌ത്‌ മുൻ പോലീസ് മേധാവി ടി പി സെൻകുമാർ

തിരുവനന്തപുരം: മലബാറിലെ ഹിന്ദു വംശഹത്യയുടെ ചരിത്ര വസ്തുതകൾ പുറത്തുകൊണ്ടുവന്ന ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനമൊരുക്കി തത്വമയി. രാമസിംഹൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രദർശനം തിരുവനന്തപുരം ഏരീസ്പ്ലക്‌സിൽ മാർച്ച് 12 ഞായറാഴ്ച വൈകുന്നേരം 06.30 നാണ് പ്രദർശനം. 1921 വംശഹത്യയുടെ സത്യം വിളിച്ചുപറഞ്ഞ ചങ്കൂറ്റത്തിന് തത്വമയിയുടെ ബിഗ് സല്യൂട്ട് എന്നതാണ് പ്രദർശനത്തിന്റെ സന്ദേശം. പ്രത്യേക പ്രദർശനത്തിന്റെ പോസ്റ്റർ പ്രകാശനം മുൻ പോലീസ് മേധാവി ടി പി സെൻകുമാർ തിരുവനന്തപുരത്ത് നിർവ്വഹിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയവും മറ്റുചില സ്വാർത്ഥ താൽപ്പര്യങ്ങളും കാരണം ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ടെന്നും. 1921 ലെ വംശഹത്യയുടെ വസ്തുതകൾ വളച്ചൊടിക്കാനും അസത്യം പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങൾ അതിന്റെ ഭാഗമായിട്ടാണ് ഇന്നാട്ടിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യം വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമമെന്ന നിലയിൽ പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന് വലിയ പ്രസക്തിയുണ്ട്. സിനിമയുടെ പ്രമേയം കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനുള്ള തത്വമയിയുടെ ശ്രമം അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിമിതമായ സീറ്റുകൾ ബുക്ക് ചെയ്‌ത്‌ പൊതുജനങ്ങൾക്കും ഈ സൗജന്യ പ്രദർശനത്തിൽ പങ്കെടുക്കാം. സൗജന്യ രജിസ്ട്രേഷനായി 8086868986 എന്ന നമ്പറിൽ സംഘാടക സമിതിയുമായി ബന്ധപ്പെടാവുന്നതാണ്. ഈ മാസം 3 നാണ് ചിത്രം റിലീസ് ചെയ്തത്. സംസ്ഥാനത്തൊട്ടാകെ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ലോകമെമ്പാടുമുള്ള ദേശീയവാദികളും സത്യാന്വേഷികളും ചിത്രത്തെ ഹൃദയത്തിലേറ്റുകയാണ്. ഈ അവസരത്തിലാണ് ചിത്രത്തിന്റെ പ്രചരണാർത്ഥം തത്വമയി പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നത്. നേരത്തെ കശ്‌മീർ ഫയൽസ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിലും തത്വമയി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു

Related Articles

Latest Articles