സത്യവും മിഥ്യയും നിറയുന്ന പൊന്നമ്പലമേട്

0

ശബരിമലയുടെ പുരാവൃത്തവുമായി വളരെയധികം ബന്ധമുള്ള ഒരു സ്ഥലമാണ് സന്നിധാനത്തിന് കിഴക്കുള്ള പൊന്നമ്പലമേട് .മകരസംക്രമസന്ധ്യയിൽ മകരവിളക്ക് തെളിയുന്ന പൊന്നമ്പലമേട് ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനമായാണ് കരുതുന്നത്.പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട കുന്നിൻപ്രദേശമാണ് ഈ മേട് .

മകരസംക്രമ നാളിൽ മകരവിളക്ക് തെളിയുന്നത് ഈ മേട്ടിലാണ് .പണ്ടുകാലത്തു ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു .ഗവിക്കു സമീപമുള്ള പച്ചക്കാനം ചെക്പോസ്റ്റിൽ നിന്നും ഏകദേശം 8 km ഉള്ളിലായാണ് ഈ പുണ്യ ഭൂമി നിലകൊള്ളുന്നത് .ആന ,കടുവ ,പുള്ളിപ്പുലി ,കരടി എന്നീ വന്യമൃഗങ്ങൾ ധാരാളമായി കാണപ്പെടുന്ന പ്രദേശം കൂടിയാണ് ഇവിടം.

തലപ്പൊക്കത്തോളം വളർന്നുകിടക്കുന്ന പുല്ലുകൾ വകഞ്ഞുമാറ്റി മേടിന്റെ ഉത്തുംഗതയിൽ എത്തിയാൽ ഇവിടെ ഒരു പീഠസ്ഥാനം കാണാം .ഈ പീഠസ്ഥാനത്തിന് നേരെ അകലെയായി ശബരിമല ക്ഷേത്രവും ദർശിക്കാം.പണ്ടുകാലത്തു ഈ മേട്ടിൽ വസിച്ചിരുന്ന ഋഷിവര്യന്മാരും വനവാസികളും മകരവിളക്ക് ദിവസം ഇവിടെ നിന്ന് ശബരിമല ശാസ്താവിന് കർപ്പൂരാരതി നടത്തിയിരുന്നുവത്രേ .ഇതിന്റെ തുടർച്ചയായാണ് ഇന്നും മകരവിളക്ക് ദിവസം ശബരിമലയിൽ ദീപാരാധന നടക്കുന്ന വേളയിൽ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കുന്നത്.

അങ്ങനെ ഈ പുതിയകാലഘട്ടത്തിലും മിത്തും യാഥാർഥ്യവും നിറയുന്ന ഒരു പുണ്യഭൂമിയാണ് പൊന്നമ്പലമേട്

LEAVE A REPLY

Please enter your comment!
Please enter your name here