ട്വന്റി20യിൽ രാജാക്കന്മാരായി ഇംഗ്ലണ്ട്; ഇന്ത്യ മൂന്നാമത് മാത്രം

0

കേപ്ടൗണ്‍: ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ച്‌ ഇംഗ്ലണ്ട്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്ബര സ്വന്തമാക്കിയതോടെയാണ് റാങ്കിങ്ങിലെ ഇംഗ്ലണ്ടിന്റെ കുതിപ്പ്. ഇതോടെ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. മൂന്നാമതാണ് ഇന്ത്യ. സൗത്ത് ആഫ്രിക്കയെ അവസാന ടി20യില്‍ 9 വിക്കറ്റിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. ഇന്ത്യ-ഓസ്‌ട്രേലിയ ടി20 മത്സരമാണ് റാങ്കിങ്ങില്‍ ഇനി മാറ്റം വരുത്തുക. വെള്ളിയാഴ്ച ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്ബരക്ക് തുടക്കമാവും. ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും, ടെസ്റ്റില്‍ മൂന്നാമതുമാണ്. ടി20 ബാറ്റ്‌സ്മാന്മാരില്‍ ഡേവിഡ് മലനാണ് ഒന്നാമത്. പിന്നാലെ ബാബര്‍ അസമും ഫിഞ്ചും, കെ എല്‍ രാഹുലും. ടി20 ബൗളര്‍മാരില്‍ റാഷിദ് ഖാനാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് മുജീബ് ഉര്‍ റഹ്മാനും, മൂന്നാമത് അഷ്ടന്‍ അഗറും. ഓള്‍റൗണ്ടര്‍മാരില്‍ മുഹമ്മദ് നബി ഒന്നാമതും, ഷക്കീബ് അല്‍ ഹസന്‍ രണ്ടാമതും നില്‍ക്കുന്നു.