Saturday, April 20, 2024
spot_img

ഈ ദശാബ്ദത്തിലെ നേരിടാന്‍ ആഗ്രഹമുള്ള ബൗളറാര്? സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നു

ദില്ലി: ആധുനിക ക്രിക്കറ്റിൽ താൻ നേരിടാന്‍ ആഗ്രഹിക്കുന്ന ബൗളറാരാണെന്ന് വെളിപ്പെടുത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ‘ഈ കാലഘട്ടത്തിലെ ഏത് ബൗളറാരാണെയാണ് നേരിടാന്‍ ആഗ്രഹിക്കുന്നതെന്നത് ചോദിച്ചാല്‍ ഞാന്‍ റാഷിദ് ഖാനെ പറയും. എല്ലാവരും അവന്റെ ബൗളിങ്ങിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ അവനെ നേരിടാന്‍ എനിക്ക് വലിയ താല്‍പര്യമുണ്ട്. ഗുഗ്ലി,ലെഗ് സ്പിന്‍,ടോപ് സ്പിന്‍ തുടങ്ങി വിവിധ വേരിയേഷനില്‍ പന്തെറിയാന്‍ സാധിക്കുന്നവനാണവന്‍. അവനെ നേരിടുകയെന്നത് രസകരമായിരിക്കും’-സച്ചിന്‍ പറഞ്ഞു. അടുത്ത കാലത്തായി ഏറ്റവും മികച്ച ബൗളര്‍മാരുടെ പട്ടികയിലേക്ക് ഉയര്‍ന്നുവന്ന താരമാണ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഗൂഗ്ലിയും ലെഗ് സ്പിന്നുംമെല്ലാം മികച്ച രീതിയില്‍ എറിയുന്ന റാഷിദ് നാല് ടെസ്റ്റില്‍ നിന്ന് 23 വിക്കറ്റും 70 ഏകദിനത്തില്‍ നിന്ന് 133 വിക്കറ്റും 48 ടി20യില്‍ നിന്ന് 89 വിക്കറ്റും ഇതിനോടകം റാഷിദ് നേടിയിട്ടുണ്ട്. 62 ഐപിഎല്ലില്‍ നിന്നായി 75 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. നിലവിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് റാഷിദ്.

ഏകദിന ക്രിക്കറ്റില്‍ വൈകുന്നേരം ബാറ്റ് ചെയ്യുന്നതിനോടാണ് കൂടുതല്‍ ഇഷ്ടമെന്നും സച്ചിന്‍ പറഞ്ഞു. ‘രാത്രി പകല്‍ ഏകദിന മത്സരങ്ങളില്‍ സൂര്യന്‍ മറഞ്ഞ് കഴിയുമ്പോഴാണ് ബാറ്റ് ചെയ്യാന്‍ കൂടുതല്‍ ഇഷ്ടം. ഒരു പന്ത് മാത്രം ഉപയോഗിക്കുന്ന സമയത്തായിരുന്നു ഞാന്‍ കളിച്ചിരുന്നത്. ഇങ്ങനെ കളിക്കുമ്പോള്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും പന്ത് തേഞ്ഞ് തീരുന്നതോടെ പന്ത് റിവേഴ്‌സ് സ്വിങ്ങ് ആകുന്നതോടെ നേരിടാന്‍ ബുദ്ധിമുട്ടാണെന്നും സച്ചിന്‍ പറഞ്ഞു.

Related Articles

Latest Articles