Thursday, March 28, 2024
spot_img

എല്ലാം ചെയ്തത് ടീം ഇന്ത്യ പറഞ്ഞിട്ട്, സഞ്ജു പറയുന്നു

ഈ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നടത്തിയ മിന്നും പ്രകടനം സഞ്ജുവിന് ദേശീയ ടീമിലും ഇടം നേടിക്കൊടുത്തത്. ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു സഞ്ജുവിന് മുന്നില്‍ ഉണ്ടായിരുന്നതെങ്കിലും അവസരം കൃത്യമായി മുതലാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. എങ്കിലും തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. വ്യക്തിപരമായ നേട്ടം നോക്കാതെ, എതിരാളികൾക്കു മേൽ ആധിപത്യം നേടുന്ന എന്റെ ശൈലി തുടരാനാണ് ടീം ആവശ്യപ്പെട്ടത്. ടീമിൽ പ്രധാന റോൾ ഉണ്ടാകുമെന്നും എല്ലാ കളികളും കളിപ്പിക്കുമെന്നും നേരത്തെ തന്നെ പറഞ്ഞിരുന്നു. മാനസികമായി തയാറെടുക്കാനും എന്റെ ആത്മവിശ്വാസം വർധിപ്പിക്കാനുമായിരുന്നു ഇത്.

ഓസീസ് പര്യടനത്തില്‍ മൂന്ന് അവസരത്തിലും മികച്ച സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ നിരാശയില്ല. പുറത്താകുന്നതിനെപ്പറ്റി ചിന്തിക്കാതെ അടിച്ച് കളിക്കാനായിരുന്നു ടീം നല്‍കിയ നിര്‍ദേശം. വിക്കറ്റ് നോക്കി സ്‌കോര്‍ നേടാന്‍ ആയിരുന്നെങ്കില്‍ അത് സാധിക്കുമായിരുന്നെങ്കിലും ടീം ആവിശ്യപ്പെട്ടത് അതല്ലെന്നാണ് സഞ്ജു പറഞ്ഞു. ഇനി ദേശീയ ജഴ്സിയിലേക്ക് എപ്പോള്‍ മടങ്ങി വരുമെന്ന് പറയാനാവില്ലെന്നും എപ്പോള്‍ വേണമെങ്കിലും മടങ്ങിവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. പോരായ്മകൾ നിരന്തരം തിരുത്തിയാൽ മാത്രമേ മുന്നോട്ടുപോകാനാകൂ. ഐപിഎല്ലിൽ ആദ്യ 2 കളികളിൽ മികച്ച സ്കോറിനുശേഷം പിന്നോട്ടുപോയി. എന്താണു പ്രശ്നമെന്നു കണ്ടെത്തി പരിഹരിക്കാൻ സഹായിച്ചത എന്റെ ബാറ്റിങ് കോച്ച് ആയ ജയകുമാർ സാറാണ്. വിക്കറ്റിന്റെ സ്വഭാവം മനസിലാക്കിയശേഷം ആക്രമിക്കുകയെന്ന രീതിയിലേയ്ക്കു മാറി. എല്ലായ്പ്പോഴും പിന്തുണ നൽകുന്ന അദ്ദേഹത്തിനും റെയ്ഫി വിൻസെന്റ് ഗോമസിനുമൊക്കെയാണ് ഞാൻ നന്നായി കളിക്കുന്നതിന്റെ ക്രെഡിറ്റ് നൽകേണ്ടത് സഞ്ജു കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles