തിരുവനന്തപുരം: ഇനി പരീക്ഷാക്കാലമാണ്.സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും.4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഈ മാസം 29 വരെയാണ് പരീക്ഷ.. ഏപ്രിൽ 3 മുതൽ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ, പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നുമാകും ഇത്തവണ ചോദ്യങ്ങളുണ്ടാവുക.

അതേസമയം ഹയർസെക്കണ്ടറി പരീക്ഷകള്‍ മറ്റന്നാൾ ആണ് തുടങ്ങുക.30ന് പരീക്ഷ അവസാനിക്കും.എസ്എസ്എൽസി പ്ലസടു പരീക്ഷകൾക്കിടെ ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ കൂടി ഇത്തവണ വരുന്നുണ്ട്. 13 മുതലാണ് ഈ പരീക്ഷകൾ തുടങ്ങുന്നത്. അതും ഉച്ചക്ക് 1.30 മുതലാണ്. എല്ലാ പരീക്ഷകളും ഒരുമിച്ച് വരുന്നത് കാരണം ഡ്യൂട്ടി സംവിധാനത്തിൽ അദ്ധ്യാപകർക്ക് ആശങ്കയുണ്ട്.