Wednesday, April 24, 2024
spot_img

സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തിൽ വർദ്ധന ; ജൂൺ വരെ രജിസ്റ്റർ ചെയ്തത് 2175 കേസുകൾ; ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറത്ത്

തിരുവനന്തപുരം:കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളുടെ സ്ഥിതിവിവര കണക്കുകൾ നൽകിയിരിക്കുന്നത്. ഈ കണക്ക് പ്രകാരം സംസ്ഥാനത്തെ പോക്‌സോ കേസുകളുടെ എണ്ണത്തിലാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഈ വർഷം ജൂൺ വരെ 2175 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ല അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്.250 കേസുകൾ ആണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ബാലവിവാഹം ഉൾപ്പെടെ 4349 കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തതിനേക്കാൾ 100 കേസുകൾ കൂടുതൽ ആണ് ഈ വർഷത്തേത് എന്നും രേഖകളിൽ നിന്നും വ്യക്തമാകുന്നു .2022 ജനുവരി മുതൽ ജൂൺ വരെ 2175 കുട്ടികൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് ഔദ്യേഗിക റിപ്പോർട്ടുകൾ. ഈ വർഷം ഏപ്രിൽ വരെ 1384 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നു മാസത്തിനിടയിൽ 791 കേസുകളാണ് വർദ്ധിച്ചത്.
എന്നാൽ കുട്ടികളുടെ ആത്മഹത്യകൾ ഈ വർഷം ഉണ്ടായിട്ടില്ല എന്നും പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നതായി ഈ കണക്കുകളിൽ നിന്നും വ്യക്തമാണ്. എന്നാൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപെടുന്ന കേസുകൾ മാത്രമേ ഈ പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ളു.

Related Articles

Latest Articles