Thursday, April 18, 2024
spot_img

ദില്ലിയിൽ ശക്തമായ കാറ്റും മഴയും! ഇരുപത്തിയഞ്ചോളം വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

ദില്ലി:ശക്തമായ കാറ്റും മഴയും മൂലം ദില്ലി വിമാനത്താവളത്തിൽ ഇറങ്ങേണ്ട ഇരുപത്തിയഞ്ചോളം
വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.ലഖ്‌നൗ, ജയ്പൂർ, അഹമ്മദാബാദ്, ചണ്ഡീഗഡ്, ഡെറാഡൂൺ എന്നവിടങ്ങളിലേയ്ക്കാണ് വിമാനങ്ങൾ തിരിച്ച് വിട്ടത്.ദില്ലിയിൽ കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്.

ബുധനാഴ്ചയും മോശം കാലാവസ്ഥയെ തുടർന്ന് ദില്ലിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.ദില്ലിയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരുന്നു. വലിയ മരങ്ങൾ ഉൾപ്പെടെ കടപുഴകി വീണുവെന്നാണ് റിപ്പോർട്ട്. മഴ പെയ്തതോടെ ദില്ലിയിലെ എയർ ക്വാളിറ്റി ഇൻഡെക്‌സ് 170 ആയിട്ടുണ്ട്.ഐഎംഡി ബുള്ളറ്റിൻ പ്രകാരം ദില്ലിയിലെ കുറഞ്ഞ താപനില 17.8 ഡിഗ്രിയിലേക്ക് താഴ്ന്നു. കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസാണ്.

Related Articles

Latest Articles