Thursday, April 25, 2024
spot_img

ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇനി ബുദ്ധിമുട്ടേണ്ട; ഓറഞ്ച് കഴിക്കാം ടെൻഷൻ അകറ്റാം…

എല്ലാവർക്കും പ്രിയപ്പെട്ട ഒരു ഫലമാണ് ‘ഓറഞ്ച്’. സിട്രസ് വിഭാഗത്തിലുള്ള ഇവയിൽ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും കൂടി സ്രോതസാണ്. അതിനാല്‍ തന്നെ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് വളരെ ഉത്തമമാണ്. ഓറഞ്ചിലുള്ള ഫൈബറുകൾ അൾസറും മലബന്ധവും തടയുന്നു. നാരുകളാൽ സമ്പുഷ്ടമായതുകൊണ്ട് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഓറഞ്ചിന് സാധിക്കും.

ശ്വാസകോശപ്രശ്നങ്ങളെ പ്രതിരോധിക്കാനും ഈ ഫ്രൂട്ട് ഉത്തമമാണ്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിലൂടെ രക്തം കട്ടപിടിക്കുന്നതും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ പോലുള്ള മാരക രോഗാവസ്ഥയുടെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. സിട്രിക് ആസിഡിന്റെ മികച്ചൊരു ഉറവിടമാണ് ഓറഞ്ച്. ഇത് വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. വൃക്കരോ​ഗമുള്ളവർ ആഴ്ചയിൽ രണ്ട് തവണ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശീലമാക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

അതൊടൊപ്പം തന്നെ ഓറഞ്ചിൽ വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ദിവസവും രണ്ടര ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

Related Articles

Latest Articles