Thursday, April 25, 2024
spot_img

പുഴയിൽ കുളിക്കാനിറങ്ങി; തൃശ്ശൂരിൽ പതിനേഴ് വയസ്സുകാരന് ദാരുണാന്ത്യം

തൃശ്ശൂർ/കോട്ടയം: തൃശ്ശൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചിറ്റണ്ട ചെറുചക്കി ചോലയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്. ചാവക്കാട് തിരുവത്ര സ്വദേശി ഷഫാസ് ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു.

അതേസമയം, കോട്ടയം നാഗമ്പടത്ത് മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കരയ്ക്ക് അടിഞ്ഞു, നാൽപ്പത് വയസ്സ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് പഴയ പാലത്തിനു സമീപം അടിഞ്ഞത്. ഗാന്ധിനഗർ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Latest Articles