Saturday, April 20, 2024
spot_img

ഉക്രൈൻ റഷ്യ യുദ്ധത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ആശ്വാസം

 

ന്യൂഡൽഹി: യുക്രൈയ്ൻ-റഷ്യ യുദ്ധം മൂലം ഇന്ത്യയിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം തുടരാം. ഇത് സംബന്ധിച്ച് യുക്രൈയ്ൻ സർവ്വകലാശാലകളുടെ ബദൽ നിർദ്ദേശം ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ചു. ഇത് പ്രകാരം യുക്രൈയ്‌നിന് പുറത്ത് മറ്റ് രാജ്യങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനം തുടരാം.

യുക്രൈനിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥികളായി തുടർന്ന് മറ്റ് രാജ്യത്ത് പഠനം പൂർത്തിയാക്കാം എന്നതാണ് മൊബിലിറ്റി പദ്ധതിയിലൂടെ സാധ്യമാകുന്നത്. നിലവിൽ പഠിയ്‌ക്കുന്ന സർവ്വകലാശാലയാണ് വിദ്യാർത്ഥികൾക്ക് ഇതിനുള്ള സൗകര്യമൊരുക്കുന്നത്.

ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതോടെ പുതിയ സെമസ്റ്ററിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകളിലെത്തി പഠനം തുടരാൻ സാധിക്കും.ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾക്കാണ് യുക്രൈയ്ൻ സർവ്വകലാശാലകൾ നിർദ്ദേശിച്ച അക്കാദമിക് മൊബിലിറ്റി ആശ്വാസമായിരിക്കുന്നത്.

അതേസമയം യുക്രൈയിനിന് പുറത്തുള്ള മറ്റ് സർവ്വകലാശാലകളിലേയ്‌ക്ക് മാറുമ്പോൾ ഫീസ് നിരക്കിൽ വലിയ വർദ്ധനവുണ്ടാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും.

Related Articles

Latest Articles